ന്യൂഡല്‍ഹി: ആഗോള തലത്തിലെ ഊര്‍ജ പ്രതിസന്ധിയും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവുമൂലം രാജ്യത്ത് കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം. ഔദ്യോഗിക മീറ്റിങുകളുടെ 50 ശതമാനവും ഓണ്‍ലൈനാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോള്‍ പരിധി 20 ശതമാനം കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങില്ല.
ജീവനക്കാര്‍ക്കായി 29 കോളനികളില്‍ നിന്ന് 58 പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും. ആഴ്ചയിലൊരിക്കല്‍ 'നോ കാര്‍ ദിനം', 'മെട്രോ ദിനം' എന്നിവ ആചരിക്കാനും നിര്‍ദേശമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഡല്‍ഹി സര്‍ക്കാരും എംസിഡി ഓഫീസുകളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തും.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഇന്ധന വില വര്‍ധിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാന്‍ ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നതും വിദേശ യാത്രകളും ഡെസ്റ്റിനേഷന്‍ വെഡിങുകളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മാതൃകയെന്നോണം സ്വന്തം സുരക്ഷാ വാഹന വ്യൂഹം പകുതിയായി കുറയ്ക്കാന്‍ അദേഹം നിര്‍ദേശിച്ചിരുന്നു. സമാനമായ പ്രഖ്യാപനം ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തി. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് അടിയന്തര നടപടികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.