വി.ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറി; പൂര്‍ണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

വി.ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറി; പൂര്‍ണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളത്തില്‍ മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവന്‍ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുന്‍പ് തീരുമാനിക്കും. 21 ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും.

നിയമസഭാ കക്ഷിയോഗം പൂര്‍ത്തിയായി. സര്‍ക്കാര്‍ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. നിയമസഭ കക്ഷി യോഗത്തില്‍ വി.ഡി സതീശനെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്താങ്ങി. മുഴുവന്‍ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്. സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും പുകഴ്ത്തി മുകുള്‍ വാസ്‌നിക് സംസാരിച്ചു. സതീശന്‍ മികച്ച നേതാവാണ്. ജനങ്ങഉുടെ പ്രതിക്ഷക്കൊത്ത് ഉയരാന്‍ പുതിയ നേതാവിന് കഴിയും. കോണ്‍ഗ്രസിന്റെ വന്‍ വിജയത്തില്‍ കെ.സിക്കും വലിയ പങ്ക് ഉണ്ട്. കേരളം മുഴുവന്‍ സഞ്ചരിച്ച് പ്രവര്‍ത്തിച്ചു. രമേശ് ചെന്നിത്തലയുടെ അനുഭവ സമ്പത്തും പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്ന് അദേഹം പറഞ്ഞു. മൂന്ന് നേതാക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മുകുള്‍ വാസ്‌നിക്കിന്റെ അഭിനന്ദനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.