രാജ്യത്ത് ഇന്ധന വില വ‌ർധിപ്പിച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി

രാജ്യത്ത് ഇന്ധന വില വ‌ർധിപ്പിച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് കൂട്ടിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില കൂടിയതാണ് വില വർധനയ്ക്ക് കാരണം.

കേരളത്തിലെ പെട്രോൾ പമ്പുകളിലും വില വർധന നിലവിൽ വന്നിട്ടുണ്ട്. പുതുക്കിയ വില അനുസരിച്ച് എറണാകുളം- 108.76, തിരുവനന്തപുരം- 110.75, കോഴിക്കോട്- 109.24 എന്നിങ്ങനെയാണ് വില നിലവാരം.

വില വർധിപ്പിച്ചതിന് പിന്നാലെ ഡൽഹിയിൽ പെട്രോളിന് വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസലിന് ലിറ്ററിന് 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരുന്നിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് നടപടി.

ഇന്ധന വില വർധന ഉണ്ടായേക്കുമെന്ന സൂചനയെ തുടർന്ന് രാജ്യത്തെ വിവിധ പമ്പുകളിൽ പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. വൻ തിരക്ക് മൂലം പലയിടങ്ങളിലും പമ്പുകൾ അടച്ചിടുക വരെ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.