മെൽബൺ സീറോ മലബാർ രൂപതയിൽ വൈദികരുടെ സ്ഥലമാറ്റം; ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ ഉത്തരവിറക്കി

മെൽബൺ സീറോ മലബാർ രൂപതയിൽ വൈദികരുടെ സ്ഥലമാറ്റം; ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ ഉത്തരവിറക്കി

മെൽബൺ: മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളിലും മിഷനുകളിലും സേവനമനുഷ്ഠിക്കുന്ന വൈദികരുടെ പുതിയ സ്ഥലമാറ്റ പട്ടിക പുറപ്പെടുവിച്ചു. രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സിഎംഐ ആണ് അഴിച്ചു പണികളോടെയുള്ള പുതിയ പുനർനിയമന ഉത്തരവ് പുറത്തിറക്കിയത്.

രൂപതയുടെ ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ ഒപ്പുവെച്ച ഉത്തരവുപ്രകാരം 17 വൈദികർക്കാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. 2026 ജൂൺ മാസം മുതലാണ് ഈ സ്ഥലമാറ്റങ്ങൾ നിലവിൽ വരിക. രൂപതയുടെ ഭരണപരമായ പദവികളിലും ഇടവകകളിലും വലിയ മാറ്റങ്ങളാണ് പുതിയ പട്ടികയിലുള്ളത്.

മോൺ. ഫ്രാൻസിസ് കോലഞ്ചേരി രൂപതയുടെ പ്രോട്ടോ-സിൻസെല്ലൂസ് മുഖ്യ വികാരി ജനറാൾ പദവിയിൽ തുടരുന്നതോടൊപ്പം ബെൻഡിഗോ മിഷന്റെ അധിക ചുമതലയും ഇനിമുതൽ വഹിക്കും. രൂപതയുടെ വികാരി ജനറാൾ പദവിക്കൊപ്പം മെൽബൺ സൗത്ത്-ഈസ്റ്റ് ഇടവകയുടെ വികാരിയായും ഫാ. സിബി പുളിക്കൽ നിയമിതനായി.

പ്രധാന മാറ്റങ്ങൾ

ഫാ. സെബാസ്റ്റ്യൻ മന്ദപത്തിൽ – ബ്രിസ്ബേൻ നോർത്ത്
ഫാ. വർഗീസ് എം.എസ്.ടി – ബ്രിസ്ബേൻ സൗത്ത്, വിഷാർട്ട്
ഫാ. ബിനു ജോസഫ് – വാഗ്ഗ വാഗ
ഫാ. ബിനേഷ് ജോസഫ് സി.എസ്.ടി – സൺഷൈൻ കോസ്റ്റ്, കാബൂൾച്ചർ
ഫാ. സിബി തണ്ണിക്കൽ എം.സി.ബി.എസ് – ഓറഞ്ച്, ഡബ്ബോ
ഫാ. എബ്രഹാം നടുക്കുന്നേൽ – അഡ്‌ലെയ്ഡ് സെൻട്രൽ ആൻഡ് സൗത്ത്
ഫാ. ടിജോ പുത്തൻപറമ്പിൽ – കാൻബറ
ഫാ. ജോബി തരണിയിൽ – കാംപ്ബെൽടൗൺ, വൊളോങ്കോങ്
ഫാ. ജിനു കുര്യൻ സി.എം.ഐ – സ്പ്രിങ്ഫീൽഡ്, ഇപ്സ്വിച്ച്
ഫാ. അജി ഐക്കര – അഡ്‌ലെയ്ഡ് നോർത്ത്
ഫാ. സാജൻ ജേക്കബ് വടക്കേപറമ്പിൽ – പെൻറിത്

രൂപതയ്ക്ക് കീഴിലുള്ള വിവിധ ക്നാനായ മിഷനുകളിലും പുതിയ മാറ്റങ്ങളും നിയമനങ്ങളും ഉണ്ടായിട്ടുണ്ട്. ഫാ. പ്രിൻസ് ജോസഫിനെ കാൻബറ ക്നാനായ മിഷനിലേക്കും, ഫാ. അഭിലാഷ് കണ്ണമ്പാടത്തെ ബ്രിസ്ബേൻ ക്നാനായ മിഷനിലേക്കും, ഫാ. ഡാലിഷ് കൊച്ചേരിയിലിനെ മെൽബൺ ക്നാനായ മിഷനിലേക്കും പുതിയതായി നിയോഗിച്ചു.

ഇതോടൊപ്പം ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് മിഷന്റെ പുതിയ ചുമതലക്കാരനായി ഫാ. പ്രവീൺ അരഞ്ഞാനിഓലിക്കലിനെയും ബിഷപ്പ് നിയമിച്ചിട്ടുണ്ട്. പുതിയതായി നിയോഗിക്കപ്പെട്ട ഇടവകകളിലും മിഷനുകളിലും വൈദികർ വരും ദിവസങ്ങളിൽ ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് രൂപതാ കേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.