കോട്ടയം: ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഓര്‍ത്തഡോക്സ് സഭ. മന്ത്രിസഭയില്‍ സമുദായത്തിന് ആവശ്യമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പ്രതികരിച്ചു.
കഴിവുള്ളവരെ കണ്ടെത്തി മന്ത്രിമാരാക്കുകയാണ് വേണ്ടതെന്നും മന്ത്രിസഭയില്‍ ഉണ്ടാകുന്ന പല പ്രാതിനിധ്യങ്ങളില്‍ ഓര്‍ത്തഡോക്സ് സഭയെ തള്ളിക്കളയരുതെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കുമ്പോള്‍ ഓര്‍ത്തഡോക്സ് സഭയ്ക്കും നല്‍കണം.
കഴിഞ്ഞ ദിവസം മുതല്‍ ചാണ്ടി ഉമ്മന്റെ പേര് പട്ടികയിലുണ്ടെന്ന് കേല്‍ക്കുന്നുണ്ട്. മന്ത്രിസഭയില്‍ ചാണ്ടി ഉമ്മനും ഉണ്ടാകട്ടെ എന്നാണ് പ്രാര്‍ഥന. യുഡിഎഫിന് മലങ്കര ഓര്‍ത്തഡോക്സ് സഭയെ അവഗണിക്കാന്‍ സാധിക്കില്ല എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ്. ചാണ്ടി ഉമ്മന്‍ വരുന്നത് വലിയ സന്തോഷമാണെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പ്രതികരിച്ചു.
അതേസമയം മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ചര്‍ച്ചകള്‍ നടക്കുകയാണ്, അത് നടക്കട്ടെ തീരുമാനം പാര്‍ട്ടി പറയും. അതിന് മുന്‍പ് താന്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട വികസനമാണ്. രണ്ടാമത്തേതാണ് ഞങ്ങള്‍ കൊടുത്ത ഗ്യാരണ്ടി. ഇത് നടപ്പിലാക്കാനായി നാളെ ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. അതുകൊണ്ട് നാളെ വരെ കാത്തിരിക്കൂ.
ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിയ്ക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറേണ്ടതുണ്ട്. ആകാംഷ വേണ്ടെന്നും സമയമെടുത്ത് പാര്‍ട്ടി തീരുമാനിക്കുമെന്നും അഭിപ്രായം പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ജീവിക്കുന്നത് പ്രസ്ഥാനത്തിന് വേണ്ടിയാണ്. അതുകൊണ്ട് പ്രസ്ഥാനം ഏത് തീരുമാനം എടുത്താലും അത് ശരിയായിരിക്കും എന്നാണ് പൂര്‍ണമായ വിശ്വാസം. എന്തു തരത്തിലുള്ള തീരുമാനവും പാര്‍ട്ടിക്ക് എടുക്കാമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.