തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോക്ഭവന്‍. സത്യപ്രതിജ്ഞ നടക്കുന്ന പ്രധാന വേദിയില്‍ ഗവര്‍ണര്‍ക്ക് പുറമേ മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നാണ് ഔദ്യോഗിക നിര്‍ദേശം. മറ്റ് പ്രമുഖരോ രാഷ്ട്രീയ നേതാക്കളോ വേദിയില്‍ കയറരുതെന്നും നിര്‍ദേശ പ്രകാരം വേദിയിലെ സീറ്റിങ് ക്രമീകരണങ്ങള്‍ മാറ്റണമെന്നും അധികൃതര്‍ അറിയിച്ചു.
മറ്റെല്ലാ വിശിഷ്ടാതിഥികളും സദസിലായിരിക്കും ഇരിക്കുക. ഇവര്‍ക്കായി പ്രത്യേക പവലിയന്‍ വേദിക്ക് സമീപം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള ഗാലറികളിലും പൊതുജനങ്ങള്‍ക്കായി പ്രത്യേക പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പന്തലിന്റെ ശേഷി 12,000 ല്‍ നിന്ന് 50,000 ആയി ഉയര്‍ത്തി. ചടങ്ങുകള്‍ തത്സമയം കാണുന്നതിനായി സ്റ്റേഡിയത്തിനകത്ത് വലിയ എല്‍സിഡി സ്‌ക്രീനുകളും സ്ഥാപിച്ചു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചടങ്ങിനാവശ്യമായ പ്രവേശന പാസുകളുടെ വിതരണം ഇതിനോടകം പൂര്‍ത്തിയായി. വന്‍ ജനക്കൂട്ടം തലസ്ഥാനത്തേക്ക് എത്തുമെന്നതിനാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.