മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല; എല്ലാം മാധ്യമ സൃഷ്ടികളെന്ന് ചാണ്ടി ഉമ്മന്‍

മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല; എല്ലാം മാധ്യമ സൃഷ്ടികളെന്ന്  ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമായിരുന്നെന്നും നിയുക്ത പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. മന്ത്രി സ്ഥാനത്തേക്ക് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും അദേഹം പറഞ്ഞു.

ആരെ എടുക്കണം എടുക്കേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണ മനസോടെ സ്വീകരിക്കുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ തനിക്ക് അത് സ്വീകാര്യമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പതിനഞ്ച് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് തന്റെ പിതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും എല്ലാവര്‍ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും അദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

എ.കെ ആന്റണിയുമായുള്ളത് കുടുംബ ബന്ധമാണെന്നും പാര്‍ട്ടിപരമായ കാര്യങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എ.കെ ആന്റണിയെ കണ്ടതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.