സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 90 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ പതിനഞ്ചാം തിയതി പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വര്‍ധിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയരുകയാണ്.

പ്രധാന നഗരങ്ങളിലെ പുതുക്കിയ നിരക്കുകള്‍:

തിരുവനന്തപുരം- പെട്രോള്‍ (ലിറ്ററിന്) - 111.71, ഡീസല്‍ 100 കടന്നു

കൊച്ചി - പെട്രോള്‍ (ലിറ്ററിന്) 109.73, ഡീസല്‍ 98.63

അഞ്ച് ദിവസത്തെ ഇടവേളയില്‍ മാത്രം പെട്രോളിനും ഡീസലിനും ഏകദേശം 3.90 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് ഡീസല്‍ വില 100 രൂപ കടന്നത് സാധാരണക്കാരായ യാത്രക്കാരെയും ചരക്കുകടത്തു മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കും.

അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വില നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍. വരും ദിവസങ്ങളിലും വില വര്‍ധനവ് തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.