ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍; 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍; 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷനുകളുടെ വിതരണം ഈ മാസം 25 മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1,070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ 2000 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ക്ഷേമ പെന്‍ഷനായി ലഭിക്കുന്നത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സഹകരണ ബാങ്കുകള്‍ വഴി നേരിട്ടും പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കൈകളില്‍ എത്തും.

അതേസമയം സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകളും സജീവമാണ്. യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് നിലവിലെ പെന്‍ഷന്‍ തുക ഉയര്‍ത്തുമെന്നതായിരുന്നു. പെന്‍ഷന്‍ വിതരണം ജനങ്ങളുടെ ജീവല്‍ പ്രശ്‌നമായി തുടരുന്ന പശ്ചാത്തലത്തില്‍, സര്‍ക്കാരിന്റെ പുതിയ ഫണ്ട് അനുവദിക്കല്‍ നടപടിയെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളും പൊതുജനങ്ങളും നോക്കിക്കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.