കൊച്ചി: സര്‍വകലാശാല ചാന്‍സലര്‍-സിന്‍ഡിക്കേറ്റ് അധികാര തര്‍ക്കത്തില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ചാന്‍സലറുടെ ഉത്തരവുകള്‍ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
സിന്‍ഡിക്കേറ്റിന്റെ അത്തരം നടപടികള്‍ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരാണെന്നും കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയര്‍ക്കെതിരെ സിന്‍ഡിക്കേറ്റ് എടുത്ത നടപടി ചാന്‍സിലര്‍ റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഉദ്യോഗസ്ഥന്‍ ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ക്രമക്കേട് നടന്നുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ സര്‍ക്കാരും സര്‍വകലാശാലയും ക്യത്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരികയാണ് വേണ്ടതെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.