ന്യൂഡല്‍ഹി: കേരളീയര്‍ക്ക് ഇംഗ്ലീഷ് ഭാഷ നന്നായി അറിയാമെങ്കിലും അത് സംസാരിക്കാന്‍ പൊതുവെ താല്‍പര്യക്കുറവുണ്ടെന്ന് സുപ്രീം കോടതി. വിവാഹമോചന കേസ് കേരളത്തില്‍ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയുടെ ഇംഗ്ലീഷ് ഭാഷാ പരാമര്‍ശം.
കേരളത്തിലെ കോടതികളില്‍ ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജിക്കാരിയായ യുവതി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കേരളത്തിലെ കോടതികളില്‍ ഇംഗ്ലീഷില്‍ വാദിക്കുന്നതിന് യാതൊരുവിധ തടസങ്ങളുമില്ലെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഈ ഘട്ടത്തിലാണ് കേരളീയര്‍ക്ക് ഇംഗ്ലീഷ് അറിയാമെന്നത് ശരിയാണെങ്കിലും അത് സംസാരിക്കാന്‍ അവര്‍ക്ക് മടിയാണെന്ന് കോടതി നിരീക്ഷിച്ചത്.
യുവതിയുടെ ഭാഗത്ത് നിന്നുള്ള ഭാഷാപരമായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത സുപ്രീം കോടതി കേസ് കേരളത്തില്‍ നിന്നും പഞ്ചാബിലെ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.