ന്യൂഡല്‍ഹി: പാകിസ്ഥാനും ബംഗ്ലാദേശുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ആറായിരം കിലോ മീറ്റര്‍ വരുന്ന പ്രദേശത്ത് അടുത്ത വര്‍ഷം മുതല്‍ 'സ്മാര്‍ട്ട് ബോര്‍ഡര്‍' സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.
നുഴഞ്ഞു കയറ്റം ചെറുക്കാനും പ്രദേശത്തിന്റെ ജനസംഖ്യാ ശാസ്ത്രത്തില്‍ വ്യത്യാസം വരുത്താനുള്ള ഗൂഢാലോചനയെ പരാജയപ്പെടുത്താനുമാണ് സ്മാര്‍ട്ട് ബോര്‍ഡറിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തുള്ള ഓരോ നുഴഞ്ഞു കയറ്റക്കാരെയും സര്‍ക്കാര്‍ കണ്ടുപിടിക്കുമെന്നും അവരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്നും ബിഎസ്എഫ് സംഘടിപ്പിച്ച റുസ്തംജി സ്മാരക പ്രഭാഷണം നടത്തവേ അദേഹം പറഞ്ഞു.
'ബിഎസ്എഫ് നിലവില്‍ വന്നതിന്റെ അറുപതാം വര്‍ഷത്തില്‍ സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി ആരംഭിക്കുമെന്ന് ബിഎസ്എഫ് സൈനികര്‍ക്ക് ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യക്ക് ബംഗ്ലാദേശും പാകിസ്ഥാനുമായുള്ള അതിര്‍ത്തി നുഴഞ്ഞു കയറ്റം സാധ്യമാകാത്തയിടമാക്കി മാറ്റും' - കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ ശക്തമായ സുരക്ഷാ ഗ്രിഡ് സൃഷ്ടിക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ, ഡ്രോണുകള്‍, റഡാറുകള്‍, സ്മാര്‍ട്ട് ക്യാമറകള്‍ എന്നിവ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കാന്‍ സ്മാര്‍ട്ട് ബോര്‍ഡറിനെ സഹായിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.