മുനമ്പത്തെ ആരെയും ഒഴിപ്പിക്കില്ല; നികുതിയടയ്ക്കാന്‍ ഉടന്‍ സംവിധാനം: മുഖ്യമന്ത്രി വി.ഡി സതീശന്‍

മുനമ്പത്തെ ആരെയും ഒഴിപ്പിക്കില്ല; നികുതിയടയ്ക്കാന്‍ ഉടന്‍ സംവിധാനം: മുഖ്യമന്ത്രി വി.ഡി സതീശന്‍

ന്യൂഡല്‍ഹി: മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ അവരുടെ മണ്ണില്‍ നിന്ന് ഒഴിപ്പിക്കുന്ന ഒരു സാഹചര്യവും സംസ്ഥാനത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പ് നല്‍കി. മുനമ്പം നിവാസികള്‍ക്ക് എത്രയും വേഗം ഭൂനികുതി അടയ്ക്കുന്നതിനുള്ള നിയമപരമായ സംവിധാനം ഒരുക്കുമെന്നും അവരുടെ ഭൂമിയിലെ പൂര്‍ണാവകാശം തിരികെ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അധികാരം ഒഴിയുന്ന ഘട്ടത്തില്‍ മനപൂര്‍വം ഈ ഭൂമി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയത് പുതിയ സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കാനും രണ്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദേഹം ആരോപിച്ചു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതേ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി സര്‍ക്കാര്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.