ബിജെപിയില്‍ അഴിച്ചുപണി; ഡല്‍ഹിയടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് പുതിയ പ്രസിഡന്റുമാര്‍

ബിജെപിയില്‍ അഴിച്ചുപണി; ഡല്‍ഹിയടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് പുതിയ പ്രസിഡന്റുമാര്‍

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ ബിജെപി പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് അഴിച്ചു പണി. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയാണ് പുതിയ അധ്യക്ഷന്‍.

പഞ്ചാബില്‍ കേവല്‍ സിങ് ദില്ലനെയും ഹരിയാനയില്‍ അര്‍ച്ചന ഗുപ്തയെയും ത്രിപുരയില്‍ അഭിഷേക് ദെബ്രോയിയെയും പുതിയ അധ്യക്ഷന്മാരായി പ്രഖ്യാപിച്ചു.

വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരക്കാരനായാണ് ഹര്‍ഷ് മല്‍ഹോത്ര നിയമിതനായത്. ശക്തമായ സംഘടനാ പാടവവും ഡല്‍ഹി രാഷ്ട്രീയത്തിലെ വിപുലമായ പരിചയവും കൊണ്ട് ബിജെപിയില്‍ വലിയ സ്വാധീനമുള്ളയാളാണ് അദ്ദേഹം.

നിലവില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രിയായും റോഡ് ഗതാഗത, ഹൈവേ മന്ത്രിയായും സേവനമനുഷ്ഠിക്കുന്നു. ലോക്‌സഭയില്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തെയാണ് അദേഹം പ്രതിനിധീകരിക്കുന്നത്.

2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് പകരം മല്‍ഹോത്രയെ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ കുല്‍ദീപ് കുമാറിനെ പരാജയപ്പെടുത്തിയാണ് മല്‍ഹോത്ര ലോക്‌സഭയിലെത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.