തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ അന്യായം ചെയ്തയിടത്തൊക്കെ ഈ സര്‍ക്കാര്‍ ന്യായം ചെയ്യുമെന്നും ജൂണ്‍ 19 ലെ ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിസ്മയമുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍.
'കഴിഞ്ഞ പത്ത് വര്‍ഷം സര്‍ക്കാര്‍ ജീവനക്കാരോട് കാണിച്ചത് ക്രൂരതയാണ്. അതൊന്നും മറക്കില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അറിയിക്കണം. ജൂണ്‍ 19 ന് ബജറ്റാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതില്‍ വിസ്മയമുണ്ടാകും' - എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. ഒരു പുതിയ കേരളമുണ്ടാക്കണം. കേരള സെക്രട്ടറിയേറ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സെക്രട്ടറിയേറ്റാക്കി മാറ്റണം. ഡാറ്റാ ഡ്രിവണ്‍ ഭരണമുണ്ടാവണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാറ്റം വരുത്തും.
ആള്‍ക്കൂട്ടത്തെ കാണേണ്ട സമയം കാണും. പരമാവധി ദിവസം താന്‍ തലസ്ഥാനത്തുണ്ടാവും. എല്ലാ ഫയലും അതാത് ദിവസം തീര്‍ക്കാന്‍ ശ്രമിക്കണം. സിസ്റ്റമിക് ആയാല്‍ ജോലി ഭാരം കുറയും. സ്വകാര്യ കമ്പനികള്‍ക്ക് സമയ ബന്ധിതമായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അതിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ച് മൂടണം. എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കണം. കേരളത്തില്‍ അങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്നും രാഷ്ട്രീയത്തിനപ്പുറമായി ചിന്തിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.