തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം അതിവേഗ റെയില്‍ പാതയ്ക്കുള്ള നീക്കങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള റെയില്‍പാതയാണ് ലക്ഷ്യമിടുന്നത്.
സില്‍വര്‍ ലൈനിന് പകരം മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി മെട്രോമാന്‍ ഇ. ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വൈകുന്നേരമാണ് മുഖ്യമന്ത്രിയും ഇ. ശ്രീധരനെ നേരില്‍ കാണുന്നത്. ഈ യോഗത്തില്‍ നേരത്തെ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച ബദല്‍പാത ചര്‍ച്ചയാകുമെന്നാണ് വിവരം.
പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ രംഗത്ത് വന്ന കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കിയ യുഡിഎഫ് നേതൃത്വം അന്ന് തന്നെ കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കിയുള്ള ബദല്‍ പാത എന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.