വിരമിച്ച ഉദ്യോഗസ്ഥരുടെ പുനര്‍നിയമനം റദ്ദാക്കും; കിഫ്ബിയെ ഉടച്ചുവാര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍

 വിരമിച്ച ഉദ്യോഗസ്ഥരുടെ  പുനര്‍നിയമനം റദ്ദാക്കും; കിഫ്ബിയെ ഉടച്ചുവാര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: വിരമിച്ച ശേഷം കിഫ്ബിയില്‍ പുനര്‍ നിയമനങ്ങള്‍ തരപ്പെടുത്തിയ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അമ്പതിലധികം പേരാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത്. ഇവരില്‍ അത്യാവശ്യക്കാരെ മാത്രം നിലനിര്‍ത്തും. ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കിഫ്ബിയെ പൂര്‍ണമായും സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനും സുതാര്യമാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചത്.

ജീവനക്കാരുടെ സംഭാവനയും പ്രവര്‍ത്തന കാര്യക്ഷമതയും പ്രത്യേകമായി പരിശോധിക്കും. 180 ജീവനക്കാരുള്ള ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററില്‍ നിന്നും അത്യാവശ്യമുള്ളവരെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം.

കിഫ്ബിയുടെ കീഴിലുള്ള 'കിഫ്‌കോണ്‍' എന്ന കണ്‍സള്‍ട്ടന്‍സി ഏജന്‍സി വഴി ശമ്പളം കൈപ്പറ്റുന്നവരുടെ വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.