അക്ഷര മധുരം നുണയാൻ കുരുന്നുകൾ; സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

അക്ഷര മധുരം നുണയാൻ കുരുന്നുകൾ; സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കളിയും ചിരിയുമായി അക്ഷര മുറ്റത്തേക്ക് കുരുന്നുകൾ. തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാന സ്ഫോടനകാലത്ത് പുതിയ അറിവ് നേടാനുള്ള ശ്രമമാകണം പഠനമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.

വിദ്യാഭ്യാസത്തിനായി മറ്റ് രാജ്യങ്ങൾ തേടി പോകേണ്ട വരില്ലെന്ന് കുട്ടികൾക്ക് ഉറപ്പാണ്. അധ്യാപകരും മാതാപിതാക്കളും തമ്മിൽ സൗഹൃദമുണ്ടാകണമെന്നും കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ. മുരളീധരൻ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ് തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമിക് കലണ്ടറും വേദിയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഇത്തവണ ചടങ്ങുകൾ ആർഭാടങ്ങളില്ലാതെയാണ് നടന്നത്. ഈ വർഷം ഒന്നാം ക്ലാസിലേക്ക് എത്തുന്നത് രണ്ട് ലക്ഷത്തിലധികം കുട്ടികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.