കാരവനില്‍ കയറി പരിശോധിക്കില്ലെന്ന് ആരും കരുതേണ്ടെന്ന് ആഭ്യന്തര മന്ത്രി.
ഓപ്പറേഷന്‍ തൂഫാന് വകുപ്പിന്റെ പൂര്‍ണ പിന്തുണയെന്ന് എക്‌സൈസ് മന്ത്രി.
തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു. നാടിന്റെ യുവത്വത്തെ ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മയക്കുമരുന്നാണ്. ജനസംഖ്യയില്‍ 65 ശതമാനം ചെറുപ്പക്കാരാണ്. ചെറുപ്പക്കാരെ ഇല്ലാതാക്കാനുള്ള കാരണങ്ങളില്‍ ഒന്ന് മയക്കുമരുന്നാണ്. തൂഫാന്‍ പദ്ധതിയുടെ അംബാസിഡര്‍മാരായി ഓരോരുത്തരും മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാരവനില്‍ കയറി പരിശോധിക്കില്ലെന്ന് ആരും കരുതേണ്ട. അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളെ തകര്‍ക്കാനുള്ള കാര്യങ്ങള്‍ പദ്ധതിയിലുണ്ട്.
ഇന്റലിജന്‍സ് ഐജി പുട്ട വിമലാദിത്യയാണ് തൂഫാന്‍ നോഡല്‍ ഓഫീസര്‍. എല്ലാ വകുപ്പുകളും കൂട്ടായി പ്രവര്‍ത്തിക്കണം. പദ്ധതി വിജയിക്കാന്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി പൊലീസിന്റെ ആപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. പരാതികളും അറിയിപ്പുകളും നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തു വരില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന് എക്‌സൈസ് വകുപ്പിന്റെ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി എം.ലിജു പറഞ്ഞു. എക്‌സൈസിന്റെ നിലവിലുള്ള ദൗര്‍ബല്യം പരിഹരിക്കും. പൊലീസിനൊപ്പം എക്‌സൈസിന്റെ എന്‍ഫോഴ്സ്‌മെന്റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. നിലവിലുള്ള സംവിധാനം ബോധവല്‍കരണത്തിന് പര്യാപ്തമല്ല.
ക്യാമ്പസുകളില്‍ ബോധവല്‍കരണം ശക്തിപ്പെടുത്തണം. എക്‌സൈസിന്റെ ആന്റി-നാര്‍ക്കോട്ടിക് ക്ലബ്ബുകള്‍ ശക്തിപ്പെടുത്തും. അറസ്റ്റിലാവുന്ന 90 ശതമാനം പേരും ഉപഭോക്താക്കള്‍ മാത്രമാണ്. ഉപഭോക്താക്കള്‍ എന്ന ഇരകള്‍ക്ക് വേണ്ടത് റീഹാബിലിറ്റേഷനാണെന്നും ലിജു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.