കള്ളനോട്ടടിക്കാരുടെ കണ്ണ് 500 ല്‍; പകരക്കാരനായി പ്ലാസ്റ്റിക് കറന്‍സിയ്ക്ക് സാധ്യത

കള്ളനോട്ടടിക്കാരുടെ കണ്ണ് 500 ല്‍; പകരക്കാരനായി പ്ലാസ്റ്റിക് കറന്‍സിയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ബാങ്കിങ് സംവിധാനത്തില്‍ കണ്ടെത്തിയ വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഇതില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെയ്ക്കുന്നത് വിപണിയില്‍ കൂടുതല്‍ പ്രചാരമുള്ള 500 രൂപ നോട്ടുകളാണെന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ നടപ്പാക്കിയ പ്ലാസ്റ്റിക് (പോളിമര്‍) നോട്ടുകള്‍ എന്ന ആശയം ഇന്ത്യയിലും വീണ്ടും സജീവ ചര്‍ച്ചയാകുന്നത്.

ബാങ്കിങ് ചാനലുകളിലൂടെ കണ്ടെത്തിയ വ്യാജ നോട്ടുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളിലാണ് വ്യാജന്മാര്‍ കൈവെയ്ക്കുന്നത് എന്ന് വ്യക്തമാകും. വിപണിയിലെ ആകെ വ്യാജ നോട്ടുകളില്‍ 61.8 ശതമാനവും 500 രൂപയുടേതാണ്. അതേസമയം 100, 200, 50 രൂപ നിരക്കിലുള്ള വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പോളിമര്‍ നോട്ടുകളില്‍ അത്യാധുനിക സെക്യൂരിറ്റി ഫീച്ചറുകള്‍, സുതാര്യമായ ജാലകങ്ങള്‍, മെറ്റാലിക് ഹോളോഗ്രാമുകള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതിനാല്‍ പേപ്പര്‍ നോട്ടുകളെപ്പോലെ ഇവ എളുപ്പത്തില്‍ വ്യാജമായി നിര്‍മ്മിക്കാന്‍ കഴിയില്ല. കൂടാതെ പേപ്പര്‍ നോട്ടുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതല്‍ കാലം ഇവ കേടുകൂടാതെ നിലനില്‍ക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.