ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോഡിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ആവര്‍ത്തിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
തന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മോഡിക്ക് അധികാരം നഷ്ടപ്പടും. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ ആദിവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
ഒരിക്കല്‍ മോഡിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദേഹം പറഞ്ഞു. മോഡി ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് കഴിഞ്ഞ മാസവും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് അന്ന് ബിജെപി നേതൃത്വം ഉയര്‍ത്തിയത്.
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെയും സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയത്തിലെ ഗുരുതര ക്രമക്കേടുകളെയും തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചത്. രാജ്യത്തേക്ക് വലിയ സാമ്പത്തിക സുനാമി വരുന്നുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ വിലക്കയറ്റം രൂക്ഷമാണെന്നും ഇതിനെ ആര്‍ക്കും തടുക്കാന്‍ കഴിയില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. ശക്തമായ പൊതുജന സമ്മര്‍ദ്ദമാണ് മോഡി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.