കൊച്ചി: ലാവ് ലിന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്രതീക്ഷിത ഇടപെടല്‍. ലാവ് ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ നാളെ കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ ക്രൈം നന്ദകുമാറിന് നോട്ടീസ് നല്‍കി. 2006 ല്‍ ഡിആര്‍ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായകമായ നീക്കമാണ് ഇ.ഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ദേശ വിരുദ്ധ പ്രവര്‍ത്തനം, നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ആരോപിച്ചായിരുന്നു ക്രൈം നന്ദകുമാര്‍ ലാവ് ലിന്‍ കേസ് ഉള്‍പ്പെടെ പല കേസുകളിലായി വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനാണ് ഇപ്പോള്‍ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
നാളെ രാവിലെ 11 ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസ് സംബന്ധിച്ച് ഒരു വര്‍ഷം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കിയിരുന്നതായി ക്രൈം നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയന്‍, തോമസ് ഐസക്ക്, മുന്‍മന്ത്രി എംഎ ബേബി എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.
കിഫ്ബിയുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക്ക് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ കിഫ്ബി ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഇ.ഡിക്കെതിരെ പൊലീസിനെക്കൊണ്ട് കേസെടുപ്പിക്കാനും നീക്കമുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ലാവ് ലിന്‍ കേസ് ഇ.ഡി പൊടിതട്ടി എടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.