കത്തോലിക്കാ കോൺഗ്രസ് മുസഫ യൂണിറ്റ് കുടുംബസംഗമം ജൂൺ ഏഴിന് ; പുതിയ ഭാരവാഹികൾ ചുമതലയേൽക്കും

കത്തോലിക്കാ കോൺഗ്രസ് മുസഫ യൂണിറ്റ് കുടുംബസംഗമം ജൂൺ ഏഴിന് ; പുതിയ ഭാരവാഹികൾ ചുമതലയേൽക്കും

അബുദാബി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മുസഫ യൂണിറ്റിന്റെ വാർഷിക കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജൂൺ ഏഴ് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് മുസഫ ഷൈനിങ് സ്റ്റാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

മുൻ വർക്കിങ് കമ്മിറ്റി അംഗം ജോജി സെബാസ്റ്റ്യൻ ചടങ്ങിൽ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. കത്തോലിക്കാ കോൺഗ്രസ് യുഎഇ പ്രസിഡന്റ് ബിജു ഡൊമിനിക്കിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുസഫ സെന്റ് പോൾസ് ദേവാലയത്തിലെ മലയാളം വിഭാഗം ആത്മീയ പിതാവ് ഫാദർ ടോം ജോസഫ് മുണ്ടത്താനം ഉദ്ഘാടനം ചെയ്യും.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി മാത്യു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മെജോ ആന്റണി, ജിറ്റോ ജോസ്, ജിജോ വർഗീസ്, ദീപു സെബാസ്റ്റ്യൻ, രാജീവ് എബ്രഹാം, ഷാജു ദേവസി, റീസൺ വർഗീസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ജസ്റ്റിൻ കെ. മാത്യു സ്വാഗതവും  സോജി ജോസഫ് നന്ദിയും രേഖപ്പെടുത്തും.

സമ്മേളനത്തിന് ശേഷം മുസഫ യൂണിറ്റിലെ കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും മനംകവരുന്ന 'ഗാനസന്ധ്യ'യും അരങ്ങേറും. ലൈഫ് മെമ്പേഴ്സിന്റെ സർ‌ട്ടിഫിക്കറ്റ് വിതരണവും യുഎഇ തലത്തിലുള്ള ലൈഫ് മെമ്പർഷിപ്പ് കാമ്പെയിനും ഇതോടൊപ്പം നട‌ത്തപ്പെടുന്നതാണ്.

പരിപാടികളുടെ വിജയത്തിനായി ബിജു തോമസ്, സുനിൽ ബി. കല്ലിങ്കൽ, സജി തോമസ്, ജോബിൻ ജോസഫ്, ബിജു സെബാസ്റ്റ്യൻ, ജോപ്പൻ ജോസ്, ദീപ ജോസ്, ജോസ്‌ലിൻ ഗ്ലിറ്റോ, നിജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. കുടുംബസംഗമത്തിലേക്ക് എല്ലാ അംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സ്വാഗതസംഘം അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.