ഇടത് മുന്നണിയില്‍ ഡോ. കെ.സി ജോസഫിന് സീറ്റില്ല; നേതാക്കള്‍ പ്രതിഷേധത്തില്‍

ഇടത് മുന്നണിയില്‍ ഡോ. കെ.സി ജോസഫിന് സീറ്റില്ല; നേതാക്കള്‍ പ്രതിഷേധത്തില്‍

ചങ്ങനാശേരി : കേരള നിയമസഭയില്‍ 1982 മുതല്‍ 2001 വരെ കുട്ടനാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി ജോസഫിന്ചങ്ങനാശേരിയില്‍ സീറ്റ് നല്‍കാന്‍ കഴിയില്ല എന്ന രീതിയില്‍ ഇടത് ജനാധപത്യ മുന്നണിയില്‍ ചര്‍ച്ചകള്‍ മുറുകുന്നതായി ഞങ്ങളുടെ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ സി.എഫ് തോമസിനോട് വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ഡോ.കെ.സി ജോസഫ് പരാജയപ്പെട്ടത്. മുന്നണി ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ ചങ്ങനാശേരി സീറ്റിനായി പല അവകാശികളെത്തിയതോടെയാണ് ഇത്തവണ സീറ്റ് ചര്‍ച്ചകള്‍ പരിഹാരമാകാതെ വഴിമുട്ടിയത്.

കത്തോലിക്കാ സഭയ്ക്ക്ഇടത് മുന്നണിയോടുള്ള മൃദു സമീപനം കണക്കിലെടുത്താല്‍ കൂടതല്‍ വിജയ സാധ്യത കല്‍പിക്കപെടുന്നഇടത് മുന്നണിയില്‍ സിപിഎമ്മിനും സിപിഐക്കും ജോസ് കെ മാണി വിഭാഗത്തിനും സീറ്റില്‍ നോട്ടമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വേണ്ടി അഭിമാനാര്‍ഹമായ പോരാട്ടം നടത്തിയ കെ.സി ജോസഫിനെ തഴയരുതെന്നാണ് പൊതുവെ ഇടത് മുന്നണിയിലെ വികാരം.

എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളിലെ സങ്കീര്‍ണത പരിഗണിച്ച് ചങ്ങനാശേരി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയേക്കും എന്നസൂചനകളാണ് പുറത്ത് വരുന്നത്. അഡ്വ. ജോബ്മൈക്കിളിനോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു എന്നാണ് അറിയുന്നത്.

ആധുനിക കുട്ടനാടിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഡോ. കെ.സി ജോസഫിനെ അവിടെത്തന്നെ മത്സരിപ്പിക്കണം എന്ന് സിപിഎമ്മിലെ ഒരു വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കിലും എന്‍സിപിയുടെ മറ്റൊരു സിറ്റിംഗ് സീറ്റായ കുട്ടനാട് ജനാധിപത്യ കേരള കോണ്‍ഗ്രസിന് കൊടുത്താല്‍ പാലായ്ക്കൊപ്പം കുട്ടനാടും സിപിഎം പിടിച്ചെടുത്തുഎന്ന പേരുദോഷം ഉണ്ടാകുമെന്ന് ഇടത് മുന്നണി നേതാക്കള്‍ കരുതുന്നു.

ചങ്ങനാശേരിയിലെ സഭാ നേതൃത്വം കുട്ടനാട്ടില്‍ ഡോ. കെ.സി ജോസഫിനെ മത്സരിപ്പിക്കണമെന്ന് ഇടത് ജനാധിപത്യ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ കഴിഞ്ഞാല്‍ സാമാന്യം നല്ല പാര്‍ട്ടി സംവിധാനങ്ങളും അണികളുമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിന് കുട്ടനാട്ടില്‍ അതിശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ ഡോ. കെ.സി ജോസഫിനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

കെ.സി ജോസഫിന് സീറ്റ് നല്‍കുന്നില്ലെങ്കില്‍ തങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്നും കുട്ടനാട്ടിലെപഞ്ചായത്തുകളിലെ പാര്‍ട്ടി പ്രതിനിധികള്‍ കൂട്ടത്തോടെ രാജി വയ്ക്കുമെന്നും പാര്‍ട്ടിയുടെ കുട്ടനാട്ടിലെ ഔദ്യോഗിക നേതൃത്വം ഡോ.കെ.സി ജോസഫിനെ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ തങ്ങള്‍ക്ക് ലഭിക്കുന്ന കുട്ടനാട് സീറ്റില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഡോ.കെ.സി ജോസഫിനെ മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് പി.ജെ ജോസഫിന്റെ പ്രതിനിധി കെ.സി ജോസഫിനെ അറിയിച്ചിട്ടുണ്ട്. ദീര്‍ഘ നാള്‍ പി.ജെ ജോസഫിന്റെ വിശ്വസ്തനായിരുന്ന കെ.സി ജോസഫിന് വേണ്ടി ഏത് വിട്ടു വിട്ടുവീഴ്ചയ്ക്കുംജോസഫ് വിഭാഗം തയാറായേക്കും എന്ന് പറയപ്പെടുന്നു.

ഏതായാലും ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഡോ. കെ.സി ജോസഫിന്റെ സ്ഥാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള അഭ്യൂഗങ്ങള്‍ മാറാന്‍ അടുത്ത ആഴ്ചവരെകാത്തിരിക്കേണ്ടി വന്നേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.