വീണ്ടും നിപ ഭീതി: രോഗ ബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; ഹൈ റിസ്‌ക് പട്ടികയില്‍ രണ്ട് പേര്‍

വീണ്ടും നിപ ഭീതി: രോഗ ബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; ഹൈ റിസ്‌ക് പട്ടികയില്‍ രണ്ട് പേര്‍

കോഴിക്കോട്: നിപ രോഗ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 58 ആരോഗ്യ പ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളും അടക്കം 77 പേരെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. രണ്ടുപേര്‍ ഹൈ റിസ്‌ക് പട്ടികയിലാണെന്നും ആരോഗ്യ മന്ത്രിവാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തു വിടുമെന്നും ആര്‍ക്കും നിലവില്‍ രോഗ ലക്ഷണമില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാ ഫലം ഇന്നലെ പോസിറ്റീവ് ആയതോടെയാണ് ഇദേഹത്തിന്റെ സാമ്പിളുകള്‍ പൂെനയിലേക്ക് അയച്ചത്. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

രോഗബാധിതനായ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.