വാഷിങ്ടണ്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലാഴ്ത്തി ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ യു.എസ് വന്‍ തോതിലുള്ള വ്യോമാക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മേഖലയില്‍ ആക്രമണം ശക്തമാകുന്നത്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇന്ന് രാത്രി അമേരിക്ക നടത്തുന്ന ആക്രമണത്തോടെ ഇറാന്റെ നാവിക-വ്യോമ സേനകളും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂര്‍ണമായി തകരുമെന്ന് ട്രംപ് അവകാശപ്പെട്ടു. വെനസ്വേലയില്‍ ചെയ്തത് പോലെ ഇറാന്റെ ഖാര്‍ഗ് ദ്വീപ് അമേരിക്ക ഏറ്റെടുക്കും. ഇറാന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപും ഇറാന്റെ പ്രധാന എണ്ണ കേന്ദ്രങ്ങളും അധികം വൈകാതെ യു.എസ് സൈന്യം പിടിച്ചെടുക്കുകയും അവിടുത്തെ എണ്ണ-വാതക വിപണികളുടെ പൂര്‍ണ നിയന്ത്രണം അമേരിക്ക സ്വന്തമാക്കുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്കിന് സമീപം യു.എസിന്റെ സൈനിക ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് അമേരിക്ക വീണ്ടും പ്രത്യാക്രമണം ആരംഭിച്ചത്. അമേരിക്കന്‍ നീക്കത്തിന് മറുപടിയായി ജോര്‍ദാന്‍, കുവൈറ്റ്, ബഹ്റിന്‍ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇരു വിഭാഗവും വെടിനിര്‍ത്തല്‍ കരാറുകളില്‍ നിന്ന് പിന്മാറിയതോടെ പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ യുദ്ധ സാഹചര്യമാണ് നിലവിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.