ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിം കോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം.
സംസ്ഥാനങ്ങള്‍ ഒരു മാസത്തിനകം തുക വകയിരുത്തണം. അതിന് ശേഷം പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നും ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
വിധി നടപ്പാക്കാന്‍ കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. സിബിഐ, എന്‍ഐഎ തുടങ്ങിയ ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.