ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെ സസ്പെൻഷൻ ന‌ടപടി മാത്രം

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെ സസ്പെൻഷൻ ന‌ടപടി മാത്രം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കാതെ സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്ന നടപടിയിൽ മാത്രം ഒതുക്കി നിർത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ കർശനമായ നടപടി വേണമെന്ന ആവശ്യം ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നെങ്കിലും അത് നടപ്പിലാക്കാൻ നേതൃത്വം തയ്യാറായില്ല.

പത്മകുമാറിനെതിരെ കടുത്ത നടപടി എടുക്കുന്നതിനെതിരെ പാർട്ടിയിൽ വലിയ തോതിൽ സമ്മർദമുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. താൻ പലതും തുറന്നു പറയുമെന്ന് പത്മകുമാർ ഉയർത്തിയ ഭീഷണിയും താൻ അനുഭവങ്ങൾ ആത്മകഥയാക്കി എഴുതുമെന്ന മുന്നറിയിപ്പും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

ഈ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് പാർട്ടി നേതൃത്വം കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രായം ശക്തമായിരുന്നു.

കടുത്ത നടപടി എടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് നേതാക്കൾ തുറന്നടിച്ചു. എന്നാൽ പിന്നീട് ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച തീരുമാനം സസ്പെൻഷനിലേക്ക് ഒതുങ്ങുകയായിരുന്നു. കേസിന്റെ ഗൗരവത്തെക്കാൾ ഉപരിയായി പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയ സമവാക്യങ്ങളും നേതാവിന്റെ ഭീഷണിയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.