പി.എസ്.സി ബുള്ളറ്റിനില്‍ ഗുരുതര വീഴ്ച; കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി 'മികച്ച തിരക്കഥാകൃത്ത്'!

പി.എസ്.സി ബുള്ളറ്റിനില്‍ ഗുരുതര വീഴ്ച; കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി 'മികച്ച തിരക്കഥാകൃത്ത്'!

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ പരിശീലനത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമായ പി.എസ്.സി ബുള്ളറ്റിനില്‍ ഗുരുതരമായ പിഴവ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും മുന്‍ സി.പി.എം പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്തായി ചിത്രീകരിച്ചാണ് ബുള്ളറ്റിന്‍ പുറത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ മെയ് 15 ന് പി.എസ്.സി പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഈ അബദ്ധം സംഭവിച്ചിരിക്കുന്നത്. 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളെക്കുറിച്ചുള്ള വിവരണത്തിലാണ് പി.എസ്.സിക്ക് വന്‍ പാളിച്ച സംഭവിച്ചത്. 'എ പ്രഗ്നന്റ് വിഡോ' എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയതിന് മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരമാണ് വിവാദ വ്യക്തിത്വമായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ബുള്ളറ്റിനില്‍ അച്ചടിച്ച് വന്നത്.

മെയ് മാസത്തിലെ ഈ വീഴ്ചയ്ക്ക് ശേഷം ജൂണ്‍ ഒന്നിനും 15 നും പുതിയ ബുള്ളറ്റിനുകള്‍ വിപണിയില്‍ ഇറങ്ങിയെങ്കിലും സംഭവിച്ച പിഴവ് തിരുത്താന്‍ പി.എസ്.സി അധികൃതര്‍ തയ്യാറായിട്ടില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പൊതുവിജ്ഞാനത്തിനായി ആശ്രയിക്കുന്ന ഔദ്യോഗിക പത്രികയിലെ ഇത്തരം അശ്രദ്ധകള്‍ പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.