സിപിഎം പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി; അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം 23 സിറ്റിങ് എംഎല്‍എമാര്‍ പുറത്ത്

സിപിഎം പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി; അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം 23 സിറ്റിങ് എംഎല്‍എമാര്‍ പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റി രൂപം നല്‍കി. ശനി, ഞായര്‍ ദിവസങ്ങളായി ചേരുന്ന ജില്ലാ കമ്മിറ്റികള്‍ പട്ടിക സംബന്ധിച്ച് ചര്‍ച്ച ചെയ്യും. അന്തിമ പട്ടിക എട്ടിന് പുറത്തിറക്കും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും മറ്റ് ജില്ലകളിലെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു അന്തിമ തീരുമാനമായിട്ടില്ല. പ്രാഥമിക പട്ടികയില്‍ ചില മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.

രണ്ടു ടേം തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇളവു നല്‍കേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അഞ്ച് മന്ത്രിമാര്‍ക്കും സ്പീക്കറുമടക്കം 23 സിറ്റിങ് എംഎല്‍എമാര്‍ക്ക് വിനയായി. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് എം.വി.ഗോവിന്ദനും കെ.എന്‍.ബാലഗോപാലും മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച എം.ബി രാജേഷിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച വി.എന്‍.വാസവനും ഇളവു നല്‍കി.

മന്ത്രി എ.കെ.ബാലന്‍ ഒഴിയുന്ന തരൂരില്‍ ഭാര്യ ഡോ.പി.കെ.ജമീലയെയാണ് പരിഗണിക്കുന്നത്. തവനൂരില്‍ കെ.ടി.ജലീല്‍ സിപിഎം സ്വതന്ത്രനായി മത്സരിക്കും. ഷൊര്‍ണൂരില്‍ പി.കെ.ശശിക്കു സീറ്റില്ല. കളമശേരിയില്‍ പി.രാജീവ് മത്സരിക്കും. സിപിഐയും കേരള കോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കുന്ന ചങ്ങനാശേരി സീറ്റില്‍ തീരുമാനമായില്ല. കുറ്റ്യാടി, റാന്നി, പൂഞ്ഞാര്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു നല്‍കും.

പ്രാഥമിക പട്ടിക പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ഡി.കെ.മുരളി- വാമനപുരം, ഒ.എസ് അംബിക- ആറ്റിങ്ങല്‍, വി.ജോയി - വര്‍ക്കല, കടകംപള്ളി സുരേന്ദ്രന്‍ - കഴക്കൂട്ടം, വി.കെ.പ്രശാന്ത് - വട്ടിയൂര്‍ക്കാവ്, ഐ.ബി സതീഷ് - കാട്ടാക്കട, കെ. ആന്‍സലന്‍ - നെയ്യാറ്റിന്‍കര, സി.കെ ഹരീന്ദ്രന്‍ - പാറശാല, ജി.സ്റ്റീഫന്‍ - അരുവിക്കര, വി.ശിവന്‍കുട്ടി- നേമം എന്നിവര്‍ മത്സരിക്കും.

കൊല്ലം ജില്ലയില്‍ ഡോ.സുജിത് വിജയന്‍ - ചവറ, കെ.എന്‍.ബാലഗോപാല്‍ - കൊട്ടാരക്കര, ജെ.മേഴ്‌സിക്കുട്ടിയമ്മ - കുണ്ടറ, മുകേഷ് - കൊല്ലം, എം.നൗഷാദ് - ഇരവിപുരം, ആലപ്പുഴ ജില്ലയില്‍ പി.പി.ചിത്തരഞ്ജന്‍ - ആലപ്പുഴയില്‍ ദലീമ ജോജോ - ആരൂര്‍, എച്ച്.സലാം - അമ്പലപ്പുഴ, യു.പ്രതിഭ - കായംകുളം, എം.എസ്അരുണ്‍ കുമാര്‍ - മാവേലിക്കര, സജി ചെറിയാന്‍ - ചെങ്ങന്നൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.

പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് - ആറന്മുള, കെ.യു ജനീഷ് കുമാര്‍ - കോന്നി, കോട്ടയത്ത് വി.എന്‍ വാസവന്‍ - ഏറ്റുമാനൂര്‍, കെ.അനില്‍കുമാര്‍ - കോട്ടയം, ജെയ്ക് സി.തോമസ് - പുതുപ്പള്ളി, ഇടുക്കിയില്‍ എം.എം.മണി - ഉടുമ്പന്‍ചോല, എ.രാജ - ദേവികുളം, എറണാകുളം ജില്ലയില്‍ കെ.ജെ മാക്‌സി - കൊച്ചി, കെ.എന്‍ ഉണ്ണികൃഷ്ണന്‍ - വൈപ്പിന്‍, ഡോ.ജെ.ജേക്കബ് - തൃക്കാക്കര, എം.സ്വരാജ് - തൃപ്പൂണിത്തുറ, പി.രാജീവ് - കളമശേരി, ആന്റണി ജോണ്‍ - കോതമംഗലം എന്നിവര്‍ ജനവിധി തേടും.

തൃശൂര്‍ ജില്ലയില്‍ യു.പി ജോസഫ -ചാലക്കുടി, ആര്‍.ബിന്ദു - ഇരിങ്ങാലക്കുട, സേവ്യര്‍ ചിറ്റിലപ്പള്ളി - വടക്കാഞ്ചേരി, മുരളി പെരുനെല്ലി - മണലൂര്‍, യു.ആര്‍ പ്രദീപ് - ചേലക്കര, ബേബി ജോണ്‍ - ഗുരുവായൂര്‍, കെ.കെ രാമചന്ദ്രന്‍ - പുതുക്കാട്, എ.സി.മൊയ്തീന്‍ - കുന്നംകുളം, പാലക്കാട് പി.കെ ജമീല - തരൂര്‍, എം.ബി രാജേഷ് - തൃത്താല, സി.കെ രാജേന്ദ്രന്‍ - ഷൊര്‍ണൂര്‍ എന്നിവര്‍ മത്സരിക്കും.

കോഴിക്കോട് സച്ചിന്‍ദേവ് - ബാലുശേരി, തോട്ടത്തില്‍ രവീന്ദ്രന്‍ - കോഴിക്കോട് നോര്‍ത്ത്, പി.എ മുഹമ്മദ് റിയാസ് - ബേപ്പൂര്‍, ടി.പി രാമകൃഷ്ണന്‍ - പേരാമ്പ്ര, കാരാട്ട് റസാഖ് - കൊടുവള്ളി, കാനത്തില്‍ ജമീല, പി.സതീദേവി എന്നിവരെ കൊയിലാണ്ടിയിലും ഗിരീഷ് ജോണ്‍, ലിന്റോ ജോസഫ് എന്നിവരെ തിരുവമ്പാടിയിലും പരിഗണിക്കുന്നു. കുന്നമംഗലത്ത് തീരുമാനമായില്ല.

കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയന്‍ - ധര്‍മ്മടം, ടി.ഐ മധുസൂദനന്‍ - പയ്യന്നൂര്‍, എം.വിജിന്‍ - കല്യാശേരി, കെ.വി.സുമേഷ് - അഴീക്കോട്, കെ.കെ ഷൈലജ - മട്ടന്നൂര്‍, എ.എന്‍ ഷംസീര്‍ - തലശേരി, എം.വി ഗോവിന്ദന്‍ - തളിപ്പറമ്പ്, കാസര്‍കോട് ജില്ലയില്‍ സി.എച്ച്.കുഞ്ഞമ്പു - ഉദുമ, രാജഗോപാല്‍ - തൃക്കരിപ്പൂര്‍ എന്നിവരും പ്രാഥമിക പട്ടികയിലുണ്ട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.