ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവുമായ രാം വിലാസ് പാസ്വാന്(74) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകന് ചിരാഗ് പാസ്വാന് ആണ് ട്വിറ്ററിലൂടെ മരണവിവരം പുറത്തുവിട്ടത്.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള നേതാവാണ് പാസ്വാന്. രാജ്യത്തെ പ്രമുഖ ദളിത് നേതാക്കളില്‍ ഒരാളാണ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു പാസ്വാന് വഹിച്ചിരുന്നത്. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനു തൊട്ടു മുമ്ബ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അദ്ദേഹത്തെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങളില്‍ രാം വിലാസ് പാസ്വാനു പകരം മകന് ചിരാഗ് ആണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായാണ് പാസ്വാന് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എട്ട് തവണ ലോക്സഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1969 ല്‍ ബിഹാര്‍ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.