ദുബായ്: ഒന്‍പത് ലക്ഷം ദിർഹമടങ്ങിയ ബാഗ് മറന്നുവച്ച യാത്രാക്കാരന് ബാഗും പണവും തിരികെ നല്‍കിയ ടാക്സി ഡ്രൈവർക്ക് ബർദുബായ് പോലീസിന്റെ ആദരം. യാത്രാക്കാരൻ ഇറങ്ങിയ ശേഷമാണ് ബാഗ് ഡ്രൈവറായ മുഹമ്മദ് ഓർഫാൻ മുഹമ്മദ് റഫീഖിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെത്തന്നെ ദുബായ് പോലീസില്‍ ഇക്കാര്യം അറിയിക്കുകയും ബാഗ് കൈമാറുകയും ചെയ്തു.
നിയമവ്യവസ്ഥയില്‍ വിശ്വാസമുളളതുകൊണ്ടാണ് റഫീഖ് പണം പോലീസില്‍ ഏല്‍പിച്ചതെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി മാതൃകാപരമാണെന്നും ബർദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം അൽ സുറൂർ പറഞ്ഞു. സത്യസന്ധതയ്ക്കുള്ള അനുമോദനങ്ങൾക്കൊപ്പം പ്രത്യേക പ്രശസ്തി പത്രവും പോലീസ് മേധാവി ഡ്രൈവർക്ക് സമ്മാനിച്ചു. ഇത് വലിയ അഭിമാനവും സന്തോഷവും പകരുന്ന നിമിഷമാണെന്ന് റഫീഖും പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.