ഔദ്യോഗിക ചടങ്ങുകള്‍ ഇല്ല; പാലാരിവട്ടം പാലം ഇന്ന് തുറക്കും

ഔദ്യോഗിക ചടങ്ങുകള്‍ ഇല്ല; പാലാരിവട്ടം പാലം ഇന്ന് തുറക്കും

കൊ​ച്ചി: വി​വാ​ദ​ങ്ങ​ള്‍​ക്കും സു​പ്രീം​ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നും വ​ഴി​തെ​ളി​ച്ച പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ലം ഇന്ന് വൈകുന്നേരം നാലിന് തുറക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക പരിപാടികള്‍ ഇല്ലാതെ പാലം തുറന്നുകൊടുക്കുന്നത്. ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ഞ്ചിനീ​യ​റാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ ദിവസത്തെ യാത്രയില്‍ പങ്കാളികളാകും.

100 വ​ര്‍​ഷ​ത്തെ ഈ​ട് ഉ​റ​പ്പ് ന​ല്‍​കി ഇ. ​ശ്രീ​ധ​രന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി.​എം.​ആ​ര്‍.​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്‌ട് സൊ​സൈ​റ്റി​യാ​ണ്​​ പാ​ലം പു​ന​ര്‍​നി​ര്‍​മി​ച്ച​ത്.

2016 ഒക്ടോബര്‍ 12 ന് പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമായതെങ്കിലും ആറ് മാസം കൊണ്ട് തന്നെ പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തി. പിയര്‍ ക്യാപ്പുകളിലും വിള്ളല്‍ സംഭവിച്ചതോടെ 2019 മെയ് ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടച്ചു. ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്‌ടിച്ച പാലാരിവട്ടം പാലത്തിന്റെ പുനഃനിര്‍മാണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പാലത്തിന്റെ ഭാരപരിശോധനാ റിപ്പോര്‍ട്ട് ഡിഎംആര്‍സി സര്‍ക്കാരിന് കൈമാറിയിരുന്നു.

അതേസമയം പാലം തുറക്കുമ്പോൾ ട്രാഫിക്ക് സിഗ്നല്‍ ഇല്ലാത്ത ഗതാഗത ക്രമീകരണമായിരിക്കും പാലത്തിനടിയിലൂടെ ഉണ്ടാവുക. ഇപ്പോള്‍ പാലത്തിന് രണ്ടറ്റത്തുമായി ക്രമീകരിച്ചിരുക്കുന്ന യൂടേണ്‍ പാലത്തിന്റെ രണ്ട് സ്പാനുകള്‍ക്കടിയിലൂടെ പുനക്രമീകരിക്കും. സ്പാനുകള്‍ക്കടിയിലൂടെ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ വേണ്ട വീതിയും ഉയരവും ഉണ്ട്. പാലം പുതുക്കിപ്പണിയാന്‍ കരാര്‍ നൽകുമ്പോൾ ഒന്‍പത് മാസത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, പറഞ്ഞതിലും വേഗം പണി പൂര്‍ത്തിയായി. കരാര്‍ ഏറ്റെടുത്ത ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. ആദ്യ പാലം നിര്‍മ്മിക്കാന്‍ 28 മാസമായിരുന്നു വേണ്ടി വന്നത്. ആ​ദ്യ നി​ര്‍​മാ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളും ച​ട്ട​ലം​ഘ​ന​ങ്ങ​ളും വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷി​ക്കു​ക​യാ​ണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.