കോവിഡ്; സ്ഥിതി ഗുരുതരമായ സംസ്ഥാനങ്ങള്‍ 'ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്' പിന്‍തുടരാന്‍ സര്‍ക്കാര്‍

കോവിഡ്; സ്ഥിതി ഗുരുതരമായ സംസ്ഥാനങ്ങള്‍ 'ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്' പിന്‍തുടരാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ശക്തമാകുന്ന സാഹചര്യത്തിൽ എട്ട് സംസ്ഥാനങ്ങളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം. ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്.

ഇതിന് 'ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്'എന്ന സമീപനം ശക്തമായി പിന്‍തുടരാന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കൂടാതെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്‌സിനേഷന്‍ വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

അതേസമയം  സ്വകാര്യ ആശുപത്രികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് പരമാവധി ഡോസ് വാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശം. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ എന്നിവര്‍ ആശയവിനിമയം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.