തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുൻപായി ഇന്ന് വീണ്ടും സ്‌ക്രീനിങ് കമ്മിറ്റി ചേരും. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഉച്ചയോടെ ഡല്‍ഹിയിലെത്തും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഒരിക്കല്‍ കൂടി ഇന്ന് സ്‌ക്രീനിങ് കമ്മിറ്റി ചേരും.
അതേസമയം സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കൊപ്പം സംസ്ഥാന നേതാക്കളും ഇരുന്ന് 92 സീറ്റിലേക്കുള്ള അന്തിമ പട്ടികക്ക് രൂപം നല്‍കും. അനാരോഗ്യം മൂലം സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധിയാകും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക.
രണ്ട് ദിവസം ചര്‍ച്ച നടത്തി ബുധനാഴ്ച പട്ടിക പ്രഖ്യാപിച്ചേക്കും. 21 സിറ്റിങ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ല. ആ സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ ഉണ്ടായേക്കും. സിറ്റിങ് സീറ്റുകള്‍ വെച്ചുമാറുന്നത് നേരത്തെ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നെങ്കിലും തുടര്‍ നീക്കം ഉണ്ടായിട്ടില്ല. ഓരോ മണ്ഡലത്തിലും അഞ്ച് പേര്‍ വരെ പരിഗണനയില്‍ ഉണ്ട്. ജയസാധ്യത പരിഗണിച്ച് 60 ശതമാനം വരെ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും നല്‍കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.