അനധികൃതമായി താമസിക്കുന്ന 13000 ബാച്ചിലേഴ്സിനെ ഒഴിപ്പിച്ച് ഷാ‍ർജ മുനിസിപ്പാലിറ്റി

അനധികൃതമായി താമസിക്കുന്ന 13000 ബാച്ചിലേഴ്സിനെ ഒഴിപ്പിച്ച് ഷാ‍ർജ മുനിസിപ്പാലിറ്റി

ഷാ‍ർജ: കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അനധികൃതമായി താമസിക്കുന്ന ബാച്ചിലേഴ്സിനെ ഒഴിപ്പിക്കുന്നതിനായി ഷാ‍ർജ മുനിസിപ്പാലിറ്റി പരിശോധനങ്ങള്‍ കർശനമാക്കി.ഇതുവരെ 13,000 നിയമലംഘകരെയും ബാച്ചിലർമാരെയും ഒഴിപ്പിച്ചതായും ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു.

അനധികൃതമായി താമസിക്കുന്ന ഇത്തരക്കാ‍ർക്കെതിരെ നിയമ നടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധനകള്‍ കർശനമാക്കിയത്. 3000 പരിശോധനകള്‍ ഇതിനകം പൂർത്തിയാക്കി. റെസിഡന്‍ഷ്യല്‍ ഭാഗത്തടക്കം ക‍ർശനമായ പരിശോധനകളാണ് നടത്തിയത്.

കുടുംബമായി താമസിക്കുന്നവർക്ക് കൂടുതല്‍ സുരക്ഷയും കരുതലുമൊരുക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങള്‍ അറിഞ്ഞാല്‍ പൊതുജനങ്ങള്‍ക്കും അധികൃതരെ അറിയിക്കാം. ഔദ്യോഗിക കേന്ദ്രങ്ങളിലൂടെയോ 993 എന്ന നമ്പറിലൂടെയോ നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.