കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാവില്ല; മുല്ലപ്പള്ളി മത്സരിക്കാനുമില്ല

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാവില്ല; മുല്ലപ്പള്ളി മത്സരിക്കാനുമില്ല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനില്ല. അത് അടഞ്ഞ അധ്യായമാണെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കി. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഉണ്ടാവില്ല. ഇതോടെ ആ രണ്ട് സ്ഥാനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്. മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് താന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നത് അടഞ്ഞ അധ്യായമാണെന്ന് സുധാകരൻ പ്രതികരിച്ചത്.താന്‍ പ്രായോഗിക രാഷ്ട്രീയക്കാരനാണെന്നും കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നേരത്തെ മുല്ലപ്പള്ളി മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കളും ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടിരുന്നു. അതേസമയം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി. കണ്ണൂരില്‍ മുല്ലപ്പള്ളിയെ മത്സരിപ്പിച്ച് പകരം സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഫോര്‍മുല. മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ ഹാ പ്രതീക്ഷ തകർന്നു. മുല്ലപ്പള്ളിക്ക് മത്സരിക്കാൻ താല്‍പര്യമില്ലെങ്കില്‍ പാര്‍ട്ടി അങ്ങനെയൊരു തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് കണ്ണൂരില്‍ നിന്ന് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ട്.


മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനമൊഴിയണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടിരുന്നു. പകരം സുധാകരന്‍ വരട്ടെയെന്നായിരുന്നു ആന്റണിയുടെ നിലപാട്. എന്നാല്‍ കെസി വേണുഗോപാലും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളവര്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. കെപിസിസി അധ്യക്ഷ പദവിയില്‍ ഇരുന്ന് മത്സരിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തി അദ്ദേഹം മത്സരിക്കാനെത്തിയത് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ കുറുമാറാൻ സാധ്യതയുള്ളത് കൊണ്ടാണ് മുല്ലപ്പള്ളി മാറിയതെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.