തൃശൂർ: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അരുൺ ചന്ദ്രൻ പിള്ള (34) ആണ് പിടിയിലായത്. നൂറ്റമ്പതിൽപരം ആളുകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. എയർ ഫോഴ്സ് അരുൺ’ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
തമിഴ്നാട് താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിൽ അരുൺ കുറച്ചുകാലം താൽക്കാലിക ജോലി ചെയ്തിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ മറവിലാണ് തട്ടിപ്പു നടത്തിയത്. അരുണിന്റെ സഹായി കൊടകര സ്വദേശിനി അനിതയെയും അറസ്റ്റ് ചെയ്തു.
കർണാടകയിലെ ഹൊസൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അരുണിനെ അറസ്റ്റ് ചെയ്തത്. കളമശേരിയിലും സമീപ പ്രദേശങ്ങളിലും വീട് വാടകയ്ക്കെടുത്തായിരുന്നു റിക്രൂട്മെന്റ് ഇടപാടുകൾ നടത്തിയിരുന്നത്. ഹൊസൂരിൽ കുടുംബസമേതം ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.