വാക്സിനേഷന് മുന്‍ഗണന വേണമെന്ന അഭിഭാഷകരുടെ ഹര്‍ജി തള്ളി ബോം​ബെ ഹൈ​ക്കോ​ട​തി

വാക്സിനേഷന് മുന്‍ഗണന വേണമെന്ന അഭിഭാഷകരുടെ ഹര്‍ജി തള്ളി ബോം​ബെ ഹൈ​ക്കോ​ട​തി

മുംബൈ: വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന വേ​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ഹ​ര്‍​ജി ത​ള്ളി ബോം​ബെ ഹൈ​ക്കോ​ട​തി. മും​ബൈ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു കൂ​ട്ടം അ​ഭി​ഭാ​ഷ​ക​രാ​ണ് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ജ​ഡ്ജി​മാ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര​ട​ക്കം നി​യ​മ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​രാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും അ​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മറ്റും വേണ്ടി പൊതുതാൽപര്യ ഹർജി എന്തുകൊണ്ട് സമർപ്പിക്കപ്പെടുന്നില്ലെന്ന് കോടതി ചോദിച്ചു. അവർ മുന്നണി പോരാളികളായിരുന്നില്ലേ. ജുഡീഷ്യറിക്ക് സ്വാർഥത കാട്ടാൻ കഴിയില്ല. നിങ്ങൾ ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റനെ ഓർമിക്കുന്നില്ലേ, എല്ലാവരും രക്ഷപ്പെടുംവരെ സ്വയരക്ഷ നോക്കാൻ അദ്ദേഹം ശ്രമിച്ചില്ല, കോടതി പറഞ്ഞു.

എന്നാൽ മുന്നണി പ്രവർത്തകരായ മറ്റു നിരവധി പേർ ഈ കാലയളവിൽ ജോലി ചെയ്തിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ശുചീകരണ തൊഴിലാളികൾ, നിരവധി സ്വകാര്യ സംഘടനകളിലെ ജീവനക്കാർ തുടങ്ങിയവർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായും കോടതി ഓർമിപ്പിച്ചു. മുൻഗണന അവകാശപ്പെട്ട് വാക്സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർഥതയാണെന്നും കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.