പി.സി ചാക്കോയെ എന്‍സിപിയിലേക്ക് ക്ഷണിച്ച് ടി.പി പീതാംബരന്‍

 പി.സി ചാക്കോയെ എന്‍സിപിയിലേക്ക് ക്ഷണിച്ച് ടി.പി പീതാംബരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ചാക്കോയുമായി സംസാരിക്കാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദേശിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്‍സിപിയുടെ പഴയ രൂപമായ കോണ്‍ഗ്രസ് എസ് നേതാവായിരുന്നു പി സി ചാക്കോ. ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. പി സി ചാക്കോ പാര്‍ട്ടിയിലേക്ക് വരുന്നതില്‍ ശരദ് പവാര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചാക്കോ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ത്വരിതപ്പെടും. നേതൃപരമായ പങ്ക് വഹിക്കാന്‍ ശേഷിയുള്ള നേതാവാണ് ചാക്കോയെന്നും പീതാംബരന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന വിമര്‍ശനം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച ചാക്കോ എന്‍സിപിയില്‍ പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി ചാക്കോ നല്‍കിയിരുന്നില്ല.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ എന്‍സിപി പ്രഖ്യാപിച്ചു. എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും. കോട്ടയ്ക്കല്‍- എന്‍ എ മുഹമ്മദ്, കുട്ടനാട് -തോമസ് കെ തോമസ് എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.