കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന ഡല്‍ഹിയിലെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. ഇന്ന് രാവിലെ അവസാന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം ലിസ്റ്റ് തയ്യാറാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. വൈകിട്ട് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ച്‌ പ്രഖ്യാപിക്കും.

അതേസമയം നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കുമോയെന്നു ഇന്ന് തീരുമാനമാകും. നേമത്തും വട്ടിയൂര്‍കാവിലും ആര് സ്ഥാര്‍ഥിയാകുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് യോഗത്തിലും തികഞ്ഞ ആത്മവിശ്വാസമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ചത്. തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ഗുണകരമാകുമെങ്കില്‍ വെല്ലുവിളി ഏറ്റെടുക്കാമെന്നും ആരെങ്കിലും കാലുവാരുമെന്ന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു

നേമത്തും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.