ആനവണ്ടി വൈകി; ആകാശ യാത്ര മുടങ്ങി: യാത്രക്കാരിക്ക് അരലക്ഷം നഷ്ടപരിഹാരം

ആനവണ്ടി വൈകി; ആകാശ യാത്ര മുടങ്ങി: യാത്രക്കാരിക്ക് അരലക്ഷം നഷ്ടപരിഹാരം

കോഴിക്കോട് : കെ.എസ്.ആർ.ടി.സി. ബസ് മണിക്കൂറുകളോളം വൈകിയതിനാൽ തുടർയാത്രയിൽ ബുദ്ധിമുട്ടും സാമ്പത്തികനഷ്ടവും അനുഭവിക്കേണ്ടിവന്ന യാത്രക്കാരിക്ക് കോഴിക്കോട് പെർമനന്റ് ലോക് അദാലത്ത് 51,552 രൂപ നഷ്ടപരിഹാരം വിധിച്ചു. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാർവില്ലയിൽ ഇ.എം. നസ്നയാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ,കോഴിക്കോട് ഡി.ടി.ഒ., ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരേ പരാതി നല്കിയത്.

കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേയ്ക്കുള്ള ബസ് വൈകിയതിനാല്‍ യുവതിയ്ക്കും ഭര്‍ത്താവിനും വിമാന യാത്ര മുടങ്ങുകയായിരുന്നു. ബസ് മൈസൂര്‍ എത്തിയപ്പോഴേയ്ക്കും നാലര മണിക്കൂര്‍ വൈകിയിരുന്നു. പിന്നീട് മൈസൂര്‍ ഇറങ്ങി ബാംഗ്ലൂരിലേയ്ക്ക് ടാക്‌സി വിളിച്ചാണ് പോയത്. എന്നാൽ വിമാനത്തിൽ പോകാനായില്ല. തുടർന്ന് മറ്റൊരു ഫ്ളൈറ്റിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു.

തനിക്ക് നേരിട്ട സാമ്പത്തിക നഷ്ടം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച പരാതി പരിശോധിച്ചശേഷമാണ് അദാലത്ത് ചെയർമാൻ വി.പ്രകാശ്, അംഗങ്ങളായ എം.ടി. രാജൻ നായർ, ബി. വേണുഗോപാലൻ എന്നിവർ തീർപ്പുകല്പിച്ചത്. മൂന്നുമാസത്തിനകം പണം നല്കണമെന്നും പരാതിക്കാരിക്ക് കോടതി ചെലവായി 5000 രൂപ നല്കണമെന്നും കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാരിൽനിന്ന് തുക ഈടാക്കാവുന്നതാണെന്നും വിധി തീർപ്പിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.