കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദന രംഗത്ത് ഇന്ത്യയെ ആഗോളകേന്ദ്രമാക്കാന്‍ ക്വാഡ് ഉച്ചകോടിയില്‍ ധാരണ

കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദന രംഗത്ത് ഇന്ത്യയെ ആഗോളകേന്ദ്രമാക്കാന്‍ ക്വാഡ് ഉച്ചകോടിയില്‍ ധാരണ

വാഷിംഗ്ടണ്‍: കോവിഡ് വാക്സിന്‍ വിതരണം, കാലാവസ്ഥാ വ്യതിയാനം, സുരക്ഷ എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയില്‍ തീരുമാനമായി. കോവിഡ് വാക്‌സിന്‍ ഉല്‍പാദന രംഗത്ത് ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാന്‍ നാലു രാജ്യങ്ങളും തമ്മില്‍ ധാരണയായി. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള എല്ലാ പിന്തുണയും സഖ്യം ഉറപ്പുനല്‍കി.

അമേരിക്കയുടെ ഭരണമാറ്റത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് പങ്കെടുത്ത ആദ്യ ക്വാഡ് യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗ എന്നിവര്‍ പങ്കെടുത്തു.

സ്വതന്ത്രവും ആരോഗ്യകരവും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു മേഖലയ്ക്കായാണ് ഞങ്ങള്‍ പരിശ്രമിക്കുന്നതെന്ന് 'ക്വാഡ്' രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വാക്സിനേഷന്‍ നിര്‍മ്മാണം വിപുലീകരിക്കുന്നതിലൂടെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂടും. ഇന്തോ-പസഫിക് മേഖകളിലെ രാജ്യങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കാനും ലക്ഷ്യമിടുന്നു.
ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളായ ബയോളജിക്കല്‍ ഇ ലിമിറ്റഡിന് 2022 അവസാനത്തോടെ ഒരു ബില്യണ്‍ ഡോസ് കോവിഡ്-19 വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള ധനസഹായം അമേരിക്ക നല്‍കും. കയറ്റുമതിക്കായി കോവിഡ് വാക്‌സിനുകളുടെ ഉല്‍പാദനം വിപുലീകരിക്കുന്നതിന് ജപ്പാന്‍ ഇന്ത്യയ്ക്ക് ഇളവുകളോടെ വായ്പ നല്‍കും.

ഇന്തോ-പെസഫിക് മേഖലയിലെ ചൈനയുടെ ശക്തിയെ പ്രതിരോധിക്കാനും ചെറുരാജ്യങ്ങളെ വാണിജ്യ, പ്രതിരോധ രംഗത്ത് സഹായിക്കാനും ക്വാഡ് സഖ്യം ധാരണയിലെത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കാനും നേതാക്കള്‍ തീരുമാനമെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.