ഇസ്രായേലില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി യുഎഇ

ഇസ്രായേലില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി യുഎഇ

ദുബായ്: ഇസ്രായേലില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് യുഎഇ. ഊര്‍ജം, നിര്‍മാണം, ജലം, ബഹിരാകാശം, ആരോഗ്യം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ആയിരം കോടി ഡോളറിന്റെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് നീക്കം. സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് തുക സ്വരൂപിക്കും.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹും ടെലഫോണിലൂടെ സംയുക്തമായി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ബെഞ്ചമിന്‍ നെതന്യാഹു യുഎഇ സന്ദർശിക്കുമ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സന്ദർശനം വൈകുന്ന പശ്ചാത്തലത്തിലായിരുന്നു ടെലഫോണിലൂടെയുളള പ്രഖ്യാപനം.

കഴിഞ്ഞ വർഷമാണ് ഇസ്രായേലുമായി യുഎഇ സമാധാനകരാർ ഒപ്പുവച്ചത്. ഇതിനുശേഷം വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.