ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളുടെ ലൈംഗിക ചൂഷണ പരസ്യങ്ങള്‍; മെറ്റയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളുടെ ലൈംഗിക ചൂഷണ പരസ്യങ്ങള്‍; മെറ്റയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ  നോട്ടീസ്

ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാമിലെ പരസ്യങ്ങളില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ കണ്ടന്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായി ഐ.ടി മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമിലെ പണം നല്‍കിയുള്ള പരസ്യങ്ങളില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ കണ്ടന്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഐ.ടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അവ ലഭ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന എല്ലാ പരസ്യങ്ങളും കണ്ടന്റുകളും അടിയന്തരമായി ഒഴിവാക്കണമെന്നാണ് ഇന്‍സ്റ്റാഗ്രാമിന് ഐ.ടി മന്ത്രാലയം നല്‍കിയ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പെയ്ഡ് പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ബിബിസി ഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ബിബിസി വേള്‍ഡ് സര്‍വീസ് കണ്ടെത്തിയ പരസ്യങ്ങള്‍ ഉപയോക്താക്കളെ ടെലഗ്രാം മെസ്സേജിംഗ് ആപ്പിലെ ചാനലുകളിലേക്ക് നയിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. അവിടെ വെറും 99 രൂപയോളം കുറഞ്ഞ തുകയ്ക്ക് ഇത്തരം ദൃശ്യങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.