ന്യൂഡല്‍ഹി: വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ടുള്ള അജ്ഞാത ഫോണ്‍ കോളിന് പിന്നാലെ എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കും ഉന്നത പദവികള്‍ വാഗ്ദാനം ചെയ്ത് സമാന ഫോണ്‍ കോളുകള്‍ ലഭിച്ചു. സംഭവത്തില്‍ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ് രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി.
വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികള്‍ നല്‍കിയാല്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് വാഗ്ദാനം. ആള്‍മാറാട്ടം, വഞ്ചന, സാമ്പത്തിക തട്ടിപ്പു ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫോണ്‍കോള്‍ വന്ന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം.
വയനാട് എംപിയുടെ ഓഫീസില്‍നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തില്‍ വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ കോഴിക്കോട് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.