ദുബായ്: ദുബായ് അയൺമാൻ 70.3 ചാമ്പ്യൻഷിപ്പിൽ ജനറൽ ഡയറക്ടറേറ്റ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ദുബായ് എമിഗ്രേഷൻ) ട്രയാത്ത്ലോൺ ടീം ഗ്രുപ്പ് ഇനത്തിൽ ഒന്നാം സ്ഥാനം നേടി. ദുബായ് സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ദുബായ് അയൺമാൻ 70.3 ചാമ്പ്യൻഷിപ്പിൽ 87 രാജ്യങ്ങളിൽ നിന്ന് എൺപതിലധികം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ചാമ്പ്യൻഷിപ്പിലെ മൂന്നാംസ്ഥാനം നേടിയത് ദുബായ് എമിഗ്രേഷൻ ടീമായിരുന്നു. വകുപ്പിന്റെ എ, ബി ടീമുകളായിരുന്നു ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ഇതിൽ ബി ടീമായിരുന്നു ഒന്നാം സ്ഥാനം നേടിയത്. വകുപ്പിലെ ജീവനക്കാരായ മുബാറക്ക് അൽ ബിസർ (നിന്തൽ), ജാസിം അലി ( സൈക്ലിംഗ്), ഉബൈദ് അൽ നഈമി (ഓട്ടം) എന്നിവരായിരുന്നു സ്വർണ്ണമെഡൽ ലഭിച്ച ടീമിൽ ഉണ്ടായിരുന്നത്. അമീർ അൽ ബഹരി ( സിമ്മിംഗ്), ഖലീഫ നഈമി ( റണ്ണിംഗ്), മുഹമ്മദ് അൽ മുറൈവ്വി ( സൈക്ലിംഗ് ) തുടങ്ങിയവരാണ് വെങ്കലമെഡൽ നേടിയത്. വ്യക്തിഗത ഇനത്തിൽ ഡെൻമാർക്കിന്റെ ഡാൻ ബക്ക്ഗാഡും (പുരുഷ വിഭാഗം) സ്വിസ് താരം ഡാനിയേല റൈഫും (വനിത വിഭാഗം) ജേതാക്കളായി. മുൻപ് അബുദാബി സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ഐടിയു വേൾഡ് ട്രയാത്ത്‌ലോൺ ചാപ്യൻസിപ്പിൽ ഒന്നാം സ്ഥാനം നേടിയത് ദുബായ് എമിഗ്രേഷൻ ടീമായിരുന്നു.
രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ജിഡിആർഎഫ്എ ദുബായുടെ സ്പോർട്സ് കൗൺസിൽ നടത്തിയിട്ടുള്ളത്. ടൂർണ്ണമെന്റിൽ വിജയിച്ച ടീമുകളെ ജിഡിആർഎഫ്എ ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിനന്ദിച്ചു. ജീവനക്കാരിൽ മികച്ച ആരോഗ്യക്ഷമത ഉറപ്പു വരുന്നതിന് വേണ്ടി വകുപ്പിന്റെ കായിക കമ്മിറ്റി മികച്ച പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരുക്കുന്നത്. മികച്ച സേവനങ്ങൾ സമൂഹത്തിന് സമർപ്പിക്കാൻ ആരോഗ്യപരമായ ഒരു മനസും ശരീരവും മികവുറ്റതാകാൻ ഇത്തരത്തിലുള്ള ചാമ്പ്യൻഷിപ്പുകൾ ഏറെ സഹായകരമാകുമെന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
ലോകത്തിലെ മികച്ച കായിക താരങ്ങൾ പങ്കെടുക്കുന്ന ദുബായ് അയൺമാൻ ടൂർണ്ണമെന്റിൽ മലയാളികളും പങ്കാളികളായി നിസാർ,ധർമ്മജൻ, ഷിജോൺ വി, ഷബീർ, പ്രദീപ്, ഷാഫി, അഭിഷേക്, റിമേസൻ, മോഹൻദാസ് തുടങ്ങിവരാണ് പങ്കെടുത്തത്. ഇവർ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കേരള റൈഡേഴ്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് എത്തിയത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.