ദുബായ്: വര്‍ധിച്ച് വരുന്ന ഇറാന്‍-യു.എസ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ കുവൈറ്റിലുണ്ടായ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമ ഗതാഗതം താല്‍കാലികമായി തടസപ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി യുഎഇയില്‍ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, എയര്‍ അറേബ്യ എന്നിവ കുവൈറ്റിലേക്കും തിരിച്ചുമുള്ള തങ്ങളുടെ സര്‍വീസുകളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. കുവൈറ്റിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജൂലൈ 19 ഞായറാഴ്ച വരെയുള്ള നിരവധി ദുബായ്-കുവൈറ്റ് സര്‍വീസുകള്‍ എമിറേറ്റ്‌സ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ദുബായില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇകെ 857 ഫ്‌ളൈറ്റും അതിന്റെ മടക്ക സര്‍വീസായ ഇകെ 858-ഉം എയര്‍ലൈന്‍ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പുറമെ ഞായറാഴ്ചത്തെ ദുബായ്-കുവൈറ്റ് സെക്ടറിലെ ഇകെ 853, ഇകെ855, ഇകെK857, ഇകെ 859 എന്നി സര്‍വീസുകളും, കുവൈറ്റ്-ദുബായ് സെക്ടറിലെ ഇകെ 854, ഇകെ 856, ഇകെ 858, ഇകെ 860 എന്നി മടക്ക സര്‍വീസുകളും പൂര്‍ണമായി റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
എത്തിഹാദ് എയര്‍വേസ് നിലവില്‍ ഔദ്യോഗികമായി സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ലെങ്കിലും അബുദാബി-കുവൈറ്റ് സെക്ടറിലെ രണ്ട് പ്രധാന സര്‍വീസുകള്‍ താല്‍കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന അബുദാബി-കുവൈറ്റ് സര്‍വീസും (EY653), കുവൈറ്റ്-അബുദാബി മടക്ക സര്‍വീസും (EY654) നിലവില്‍ അപ്‌ഡേഷന്‍ കാത്തിരിക്കുന്ന സ്റ്റാറ്റസിലാണുള്ളത്.
അതേസമയം എയര്‍ അറേബ്യ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള തങ്ങളുടെ ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ഷാര്‍ജയില്‍ നിന്നുള്ള ജി 9068, ജി 9124, ജി 9121 എന്നി വിമാനങ്ങളും അവയുടെ മടക്ക സര്‍വീസുകളും, അബുദാബിയില്‍ നിന്നുള്ള 3L020, 3L022 വിമാനങ്ങളും അവയുടെ മടക്ക സര്‍വീസുകളുമാണ് എയര്‍ അറേബ്യ റദ്ദാക്കിയത്.
വ്യോമഗതാഗതം തടസപ്പെട്ട പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി തങ്ങളുടെ ഭൂരിഭാഗം സര്‍വീസുകളും പുനക്രമീകരിച്ചതായി കുവൈറ്റ് എയര്‍വേസ് അറിയിച്ചു. സമയവിവരങ്ങളിലെ മാറ്റങ്ങള്‍ യാത്രക്കാരെ എസ്.എം.എസ് വഴിയും ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ വഴിയും നിരന്തരം അറിയിക്കുന്നുണ്ടെന്നും കുവൈറ്റിന്റെ ദേശീയ എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.