വാഷിങ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്കന്‍ മണ്ണില്‍ വച്ച് ഒരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിന്റെ നിയമ സാധ്യതകള്‍ പരിശോധിക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
രാജ്യാന്തര ക്രിമിനല്‍ കോടതി കുറ്റം ചുമത്തിയ യുദ്ധക്കുറ്റവാളിയാണ് നെതന്യാഹുവെന്നും അദേഹം ന്യൂയോര്‍ക്കിലെത്തിയാല്‍ നടപടിയെടുക്കാന്‍ നിയമ വിദഗ്ധരുമായി ആലോചിക്കുന്നുണ്ടെന്നും മംദാനി അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് പോഡ്കാസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് ട്രംപിന്റെ പുതിയ നിലപാടോടെ ചൂടേറിയത്.
മേയറുടെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും അമേരിക്കയില്‍ എവിടെ വച്ചും നെതന്യാഹുവിനെ തൊടാന്‍ അനുവദിക്കില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്ക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.