കൂരോപ്പടയിലെ കൂട്ട ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന 12 കാരനും മരണത്തിന് കീഴടങ്ങി

കൂരോപ്പടയിലെ കൂട്ട ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന 12 കാരനും മരണത്തിന് കീഴടങ്ങി

കോട്ടയം: കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍, ചികിത്സയിലായിരുന്ന ഇളയ മകന്‍ അലന്‍ തോമസും (12) മരണത്തിന് കീഴടങ്ങി. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ ഒരു കുടുംബത്തിലെ നാല് പേരുടെയും ജീവന്‍ നഷ്ടമായി.

ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മകള്‍ മരിയ തെരേസ എന്നിവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

ജൂലൈ 13 നാണ് ഇവരെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചത്. വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് അരുംകൊലയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സഹകരണ ബാങ്കുകളില്‍ അടക്കമുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വായ്പകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഓര്‍ക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെല്‍പ്പ് ലൈന്‍ (കേരള സര്‍ക്കാര്‍): 1056 / 04712552056


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.